cake

കോട്ടയം : പ്രത്യാശയുടെ സന്ദേശം പകരുന്ന ക്രിസ്മസിന് മധുരം പകരാൻ കേക്ക് വിപണി സജീവമായി. ക്രിസ്മസ് കാലത്ത് ആളുകൾ സ്‌നേഹം പങ്കുവയ്ക്കുന്നത് കേക്കുകൾ കൈമാറിയാണ്. ബോർമകളെല്ലാം കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ്. ചെറിയും ചോക്ലേറ്റ് പൂക്കളുമായി ബേക്കറിയിൽ വിവിധ വർണങ്ങളിൽ കേക്കുകൾ തിളങ്ങി നിൽക്കുകയാണ്. ഐസിംഗ് കേക്ക്, കോഫീ ക്രഞ്ച് കേക്ക്, ചോക്ലേറ്റ്, ക്രീം, ചെറി, കാരമൽ, ബനാന, ജോർജിയൻ, എഗ്ലെസ്, മാർബിൾ, ഫാൻസി ബട്ടർ , കാരറ്റ്, ഡേറ്റ്, റിച്ച് ഫ്രൂട്ട്, പ്ലേയ്ൻ ഡെക്ക് തുടങ്ങി വിവിധതരത്തിലുള്ള കേക്കുകൾ വിപണിയിലുണ്ട്. എങ്കിലും ക്രിസ്മസ് കേക്കെന്നാൽ പ്ലം കേക്കാണ്. ഉണക്കമുന്തിരിയും കശുവണ്ടിയും നാളുകൾക്ക് മുമ്പേ പഴച്ചാറുകളിൽ മുക്കിയിട്ട് ഉണ്ടാക്കുന്ന പ്ലം കേക്കിന് ആരാധകർ ഏറെയാണ്. ഐസിംഗ് ചെയ്ത പ്ലം കേക്കുകൾക്കും ഓർഡർ ലഭിക്കാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ഷുഗർ ഫ്രീ കേക്കുകളും

ഓർഡർ സ്വീകരിച്ചതിനുശേഷം മണിക്കൂറുകൾ കൊണ്ട് കേക്കുണ്ടാക്കി നൽകുന്ന ബേക്കറികളുമുണ്ട്. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും ഇടംപിടിച്ചിട്ടുണ്ട്. കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ ചെറുകിട യൂണിറ്റുകൾ കേക്ക് നിർമാണവും വിപണനവും നടത്തുന്നുണ്ട് . ഹോം മെയ്ഡ് കേക്കുകൾക്കും ബ്രാൻഡഡിന് ഒപ്പം ആവശ്യക്കാർ ഏറെയാണ്.

 പ്ലം കേക്ക് : 380 - 1300

എക്‌​സോടിക് പ്ലം കേക്ക് : 1500

ഹെവൻലി പ്ലം കേക്ക് : 1000

റിച്ച് പ്ലം കേക്ക് : 800

ടീ കേക്ക് : 380

കാരറ്റ് ഡേറ്റ് : 400

മാർബിൾ : 400

ചോക്കോചിപ്പ് : 550

പൈനാപ്പിൾ : 380

ഗീ കേക്ക് : 350