riyas

കോട്ടയം : സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഭരണഘടനാസ്ഥാപനങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കടുത്തുരുത്തി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സംഭവത്തെ വക്രീകരിക്കാൻ ശ്രമിച്ചു. ഏഴ് വർഷം കൊണ്ട് ശബരിമലയിൽ 220 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. നിലയ്ക്കൽ, എരുമേലി, ചെങ്ങന്നൂർ തുടങ്ങിയ ഇടങ്ങളിൽ ഇടത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. തീർത്ഥാടകർക്കായി കുടിവെള്ളം, വെന്റിലേറ്റർ, എമർജൻസി ഐ.സി.യു യൂണിറ്റുകൾ, വഴിവിളക്കുകൾ, കെ.എസ്.ആർ.ടി.സി വഴിയുള്ള യാത്ര സൗകര്യം, ടോയ്‌ലെറ്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.