sasee

കോട്ടയം : അർഹമായ ധനവിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചെങ്കിലും എല്ലാ മേഖലകളിലും പുതുമയുടെ ആശകിരണങ്ങളുമായി മുന്നേറുകയാണ് സംസ്ഥാനമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. കടുത്തുരുത്തി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം മതേതരവാദികളുടെയും പുരോഗമന വാദികളുടെയും പച്ചത്തുരുത്താണ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും കേരള സർക്കാർ രാഷ്ട്രീയ ബദലായി നിൽക്കുന്നു. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തി എന്നുള്ള അന്വേഷണമാണ് നവകേരള സദസിൽ നടക്കുന്നത്. നന്മയുടെ പാതയിൽ പോകുന്ന സർക്കാരിനെ ജനങ്ങൾ നെഞ്ചേറ്റി എന്നതിന്റെ തെളിവാണ് തിങ്ങിനിറഞ്ഞ സദസെന്നും അദ്ദേഹം പറഞ്ഞു.