
കോട്ടയം : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ക്രിസ്മസ് - ന്യൂ ഇയർ വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കോട്ടയം സി. എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും. ഖാദി ബോർഡ് മെമ്പർ കെ. എസ്.രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ആദ്യ വില്പന മുനിസിപ്പൽ കൗൺസിലർ അജിത്ത് പൂഴിത്തറ നിർവഹിക്കും. മേള ജനുവരി ആറു വരെ തുടരും. ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ് ബേക്കർ ജംഗ്ഷൻ കോട്ടയം, റവന്യു ടവർ ചങ്ങനാശ്ശേരി, ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ് ഏറ്റുമാനൂർ, കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ് വൈക്കം, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം തുടങ്ങിയ വില്പന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭ്യമാണ്.