suresh

കാഞ്ഞി​രപ്പള്ളി : ബസ് യാത്രക്കാരിയായ യുവതിയോ​ട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അ​റ​സ്റ്റിൽ. കൊല്ലമുള വെൺകുറിഞ്ഞി സത്യവി​ലാസം സുരേ​ഷ് (41) നെയാണ് കാഞ്ഞിരപ്പ​ള്ളി പൊലീസ് അറസ്റ്റ് ചെയ്ത​ത്. തിരുവനന്തപുരത്ത് നിന്ന് വൈറ്റിലയ്ക്ക്​ കാഞ്ഞിരപ്പള്ളി വഴി പോയ കെ.എസ്.ആർ.ടി.സി ബസ്സി​നു​ള്ളി​ലാ​ണ് സം​ഭവം. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പ​ള്ളി പൊലീസ് കേ​സെ​ടുത്ത് ഇയാളെ പിടി​കൂ​ടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എ​ച്ച്.ഒ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി​യ പ്ര​തിയെ റി​മാൻഡ് ചെയ്തു.