കോട്ടയം: നവകേരള സദസ് ജില്ല വിടുമ്പോൾ ജനത്തിന് ദുരിതം മാത്രമാണെന്ന് ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി പറഞ്ഞു. സ്വന്തം തട്ടകമായ പാലായിൽ തോമസ് ചാഴികാടൻ എം.പിയെ മുഖ്യമന്ത്രി പരിഹസിച്ച സംഭവത്തിൽ ആത്മാഭിമാനം തെല്ലെങ്കിലും ബാക്കിയുണ്ടെങ്കിൽ കേരളാ കോൺഗ്രസ് മുന്നണിവിട്ട് പുറത്തുവരണം.

നാടിന്റെ സമഗ്ര വികസനം ചർച്ച ചെയ്യും,​ എല്ലാ പരാതികൾക്കും പരിഹാരം കാണും തുടങ്ങിയ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സദസിനെത്തിയ പൗര സമൂഹത്തെ നിരാശരാക്കി എന്ന് മാത്രമല്ല ഇത് കേവലം ഇലക്ഷൻ പ്രചരണം മാത്രമെന്ന് സൂചിപ്പിക്കുകയും ചെയ്തെന്നും ഹരി പറഞ്ഞു.