kr

കോട്ടയം: വാഴൂർ 110 കെ.വി സബ് സ്റ്റേഷൻ ഈ വർഷം തന്നെ കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈക്കം നിയോജക മണ്ഡലം നവകേരള സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ മലയോരപ്രദേശത്തും ഉൾപ്രദേശങ്ങളിലും നല്ല വോൾട്ടേജിൽ വൈദ്യുതി എത്തിക്കാനും കൂടുതൽ കണക്ഷനുകൾ നൽകാനും സാധിച്ചു. ദീർഘകാലമായി മുടങ്ങിക്കിടന്ന ഇടമൺ കൊച്ചി 400 കെ.വി. പവർ ഹൈവേ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് പ്രാവർത്തികമായി. അതോടെ പവർകട്ട് കുറയ്ക്കാനും കൂടുതൽ വോൾട്ടേജ് നൽകാനും സാധിച്ചു. കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.