കളത്തൂർ: എസ്.എൻ.ഡി.പി യോഗം 104 ാം നമ്പർ കളത്തൂർ ശാഖയുടെ നേതൃത്വത്തിൽ കാർഷികപ്രദർശനവും ഉത്പ്പന്ന സംഭരണവും 17ന് രാവിലെ 9 മുതൽ കാളികാവ് ശ്രീനാരായണ പ്രാർത്ഥനാഹാളിൽ നടക്കും. കുടുംബ യൂണിറ്റുകളിൽ നിന്നും ഭാരവാഹികളുടെ നേതൃത്വത്തിൽ കാർഷികവിളകൾ ശ്രീനാരായണ പ്രാർത്ഥന ഹാളിൽ എത്തിക്കും. തുടർന്ന് വൈകിട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സമ്മാനവിതരണം നടത്തും. ശാഖ പ്രസിഡന്റ് എം പി സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ സുഭാഷ് ടി കെ, ഭാരവാഹികളായ എം ഡി ശശിധരൻ, കെ.പി വിജയൻ, എൻ.ബാബു, പി.പി ചന്ദ്രഹാസൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കാർഷിക ഉത്പ്പന്നങ്ങൾ പരസ്യമായി ലേലം ചെയ്യും.