പരിയാരം: എസ്.എൻ.ഡി.പി യോഗം 1711-ാം നമ്പർ പരിയാരം ശാഖയിൽ പ്രതിഷ്ഠാവാർഷിക ഉത്സവം 18 മുതൽ 20 വരെ നടക്കും. 18ന് രാവിലെ 5.30ന് നടതുറക്കൽ, 7ന് ഗണപതിഹോമം, 9നും 9.30നും മദ്ധ്യേ കൊടിയേറ്റിന് ക്ഷേത്രം മേൽശാന്തി ചെങ്ങളം അരുൺ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം ശാന്തി പാലാ ശരത്ത് ശാന്തി സഹകാർമ്മികത്വം വഹിക്കും. 9.30ന് ഗുരുദേവകൃതികളുടെ പാരായണം, വൈകിട്ട് 6ന് സർവൈശ്വര്യപൂജ, രാത്രി 8.30ന് കുടുംബയൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ. 19ന് രാവിലെ 6ന് ഗണപതിഹോമം, 7ന് ഗുരുദേവ കൃതികളുടെ പാരായണം, 9ന് പഞ്ചവിംശതികലശപൂജ, 10ന് കലശപ്രദക്ഷണം, 1.30ന് മഹപ്രസാദമൂട്ട്, വൈകിട്ട് 6ന് താലപ്പൊലിഘോഷയാത്ര, 7.30ന് ദീപാരാധന, വൈകിട്ട് 8ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ക്യാഷ് അവാർഡ്, ധനസഹായ വിതരണം എന്നിവ ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാസന്ദേശം നൽകും. വിപിൻ കേശവൻ, കെ.പി ജിജുമോൻ, ടി.എസ് വിനീത്, ശോഭന രെജി, വിജയമ്മ മോഹനൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സോളി സുരേഷ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കെ.കെ വിശ്വനാഥൻ നന്ദിയും പറയും. 20ന് രാവിലെ 6ന് ഗണപതിഹോമം, 8.30ന് ശാന്തിഹവനം, 9.30ന് സമൂഹപ്രാർത്ഥന, 10.30ന് ഉച്ചപൂജ, വൈകിട്ട് 5.45ന് ഗുരുപൂജ, 7ന് ഭക്തിഗാനസുധ, 9ന് ഗാനസന്ധ്യ.