
കുടമാളൂർ: ആത്മനിവേദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആബിമുഖ്യത്തിൽ 17ന് രാവിലെ 9ന് കുടമാളൂർ ഗവ. എൽ.പി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, കൊളസ്‌ട്രോൾ, രക്ത ഗ്രൂപ്പ് നിർണയമുണ്ട്. ഡോക്ടർ അഗർവാൾ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും അർഹരായ 50 പേർക്ക് ആത്മനിവേദനം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ കണ്ണട വിതരണവും നടക്കും. സൗജന്യ കേൾവി പരിശോധനയും സൗജന്യ ഫിസിയോതെറാപ്പി സേവനവുമുണ്ട്. അർഹരായവർക്ക് കണ്ണിനും ഫിസിയോ തെറാപ്പിക്കും തുടർചികിത്സയ്ക്ക് വേണ്ടുന്ന സഹായവും നൽകും. അന്വേഷണങ്ങൾക്ക്: 9037060166.