xmas

കോട്ട​യം: ക്രി​സ്​മസിന്റെ വ​ര​വ​റി​യി​ച്ച് ക്രിസ്മസ് തൊപ്പിയും പാപ്പായുടെ മുഖം മൂടിയുമായി തെരുവോരം കീഴടക്കി അന്യസംസ്ഥാനതൊഴിലാളി​കൾ. നഗരവീഥിയുടെ ഇരുവശങ്ങളി​ലും ആരെയും ആകർഷിക്കുന്ന തരത്തിലാ​ണ് ചുവപ്പും വെള്ളയും കലർന്ന ക്രിസ്മസ് പാപ്പായുടെ മുഖംമൂ​ടി​കളും തൊ​പ്പി​യും നിരന്നിരിക്കു​ന്നത്. എം.സി റോഡിൽ നാ​ഗ​മ്പടം, ഏ​റ്റു​മാ​നൂർ, തെ​ള്ളകം, കോ​ടി​മ​ത തു​ടങ്ങി​യ ഇ​ട​ങ്ങ​ളിൽ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങളിലും സീ​സൺ ക​ച്ച​വ​ട​ക്കാ​രു​ടെ നീ​ണ്ട നി​ര​യാ​ണ്.
ക്രിസ്മസ് തെരുവോര വിപണിയുമായി രാജസ്ഥാൻ സ്വദേശികളാണ് കുടുംബസമേതം നഗരത്തിലെത്തിയത്. കോടിമതയിലെ നാലുവരിപ്പാതയിലെ ഇരുവശങ്ങളിലുമുള്ള നടപ്പാ​ത​യിലും നാ​ഗ​മ്പ​ട​ത്തു​മാണ് ക്രിസ്മസ് തെരുവോര വിപണി സജീവമായ​ത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ക്രിസ്മസ് പാപ്പാ തൊപ്പി, മാസ്​ക്, ഡ്രസ്, തൊപ്പിയും മാസ്​കും ഉൾപ്പെടെയുള്ളത് എന്നിവയാണ് ഇവിടെയുള്ള​ത്. ക്രി​സ്മ​സ് ട്രീ, ക്രി​സ്മ​സ് പാ​പ്പാ പാ​വ എ​ന്നി​വ​യും ഇ​ത്ത​വ​ണ​യു​ണ്ട്.

തൊപ്പിയുടെ വില 40 രൂ​പ​യാണ്. മൂ​ന്നെ​ണ്ണം 100 രൂ​പ. തൊപ്പിയും മാസ്​കും ഉൾപ്പെടുന്നതി​ന് 150 രൂപ. ഡ്രസ് വില 700 രൂപയാണ്. വ​ലു​തി​ന് 900 രൂ​പ. പാ​വ​യ്​ക്ക് 250 രൂ​പ​യാ​ണ് വില. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ദി​വ​സ​ങ്ങൾ​ക്ക് മുൻപാണ് രാജസ്ഥാൻ സ്വദേശികൾ നഗരത്തിലെത്തിയത്. കച്ചവടം നല്ലരീതിയിൽ നടക്കു​ന്നു​ണ്ടെന്ന് ഇ​വർ പ​റഞ്ഞു. ക്രിസ്മസിന് ശേഷം നാട്ടിലേയ്ക്ക് മട​ങ്ങും.