
കോട്ടയം: വർഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ മന്ത്രി സജി ചെറിയാൻ നടത്തിയത് സത്യ പ്രതിജ്ഞാ ലംഘനം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഡി.ജി.പിക്ക് പരാതി നൽകി.പാമ്പാടിയിൽ നവകേരള സദസുമായി ബന്ധപ്പെട്ട യോഗത്തിലാണ് "ശബരിമലയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുവെന്ന് "മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി പ്രസംഗിച്ചത്.
സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ നടത്തിയ പ്രസ്താവന സത്യാപ്രതിജ്ഞ ലംഘനമാണെന്നതിനാൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.