
കോട്ടയം: കേന്ദ്രത്തിന് റബറിനോട് ശത്രുതയെന്ന് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി ജോസഫ് കുറ്റപ്പെടുത്തി. ആത്മാർത്ഥതയുണ്ടെങ്കിൽ എൽ.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത സംഭരണ വിലയായ 250 രൂപ എന്ന് മുതൽ നൽകുമെന്ന് പറയാൻ മുഖ്യമന്ത്രി തയാറാകണം. റബറെന്ന് കേൾക്കുന്നത് മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണെന്നത് റബറിന്റെ കാര്യം പരാമർശിച്ച തോമസ് ചാഴികാടൻ എം.പിയെ അപമാനിച്ചത് വഴി വ്യക്തമായിരിക്കുകയാണെന്ന് കെ.സി ജോസഫ് പറഞ്ഞു.