വാകത്താനം: 91ാമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തോട് അനുബന്ധിച്ച് വാകത്താനം ശിവഗിരി തീർത്ഥാടനസമിതിയുടെ നേതൃത്വത്തിലും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ സഹകരണത്തോടെയും 19ാമത് ശിവഗിരി തീർത്ഥാടന പദയാത്ര 25ന് തോട്ടയ്ക്കാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് 30ന് ശിവഗിരിയിൽ എത്തിച്ചേരും. 24ന് വൈകിട്ട് പദയാത്ര സമ്മേളന ഉദ്ഘാടനവും ധർമ്മ പതാക കൈമാറലും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. ക്യാപ്റ്റൻ സാബു ജെ.ചേരിക്കൽ പറാൽ ധർമ്മപതാക ഏറ്റുവാങ്ങും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷതവഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തീർത്ഥാടനസന്ദേശം നൽകും. നിയുക്ത ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത് മുഖ്യപ്രഭാഷണം നടത്തും. കെ.കെ സുരേഷ് കുമാർ, പി.കെ ഗോപാലൻ, എം.കെ ഷിബു, വി.എ ഷാജി, പി.കെ പ്രകാശൻ, എം.കെ കൃഷ്ണൻകുട്ടി, വി.ആർ പ്രസന്നൻ, ശോഭ ജയചന്ദ്രൻ, അനിൽ കണ്ണാടി, ഉഷാ ബാബു, ടി.എസ് വിശാഖ്, കെ.ആർ റെജി തുടങ്ങിയവർ പങ്കെടുക്കും.