pcgeorge

കോട്ടയം: നവകേരള സദസിൽ മാടമ്പിയെപ്പോലെ ജനപ്രതിനിധികളെ വരെ പരിഹസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംയമനം പാലിക്കണമെന്ന് ജനപക്ഷം ചെയർമാൻ പി.സി ജോർജ്. കണ്ണൂരിൽ ഷൈലജ ടീച്ചറിനെയും ഭർത്താവിനെയും പരിഹസിച്ചു. പാലായൽ തോമസ് ചാഴികാടൻ എം.പിയെ അപമാനിച്ചു സംസാരിച്ചു. മൈക്കിനെ ചീത്ത പറഞ്ഞും കണ്ണിലേക്ക് വെളിച്ചമടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ലൈറ്റ് ഓപ്പറേറ്ററെയും പുലഭ്യം പറയുന്ന മുഖ്യമന്ത്രി മാനസിക നില തെറ്റിയ വ്യക്തിയെപ്പോലെയാണ് സംസാരിക്കുന്നത്. ചാഴികാടൻ എം.പിയെ അപമാനിച്ച വിഷയത്തിൽ കേരളാ കോൺഗ്രസ് എം നേതാക്കൾ ശക്തമായി പ്രതികരിക്കാനെങ്കിലും തയ്യാറാകണം-ജോർജ് കുറ്റപ്പെടുത്തി