
തലയോലപ്പറമ്പ് : പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപം മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. വെള്ളിയാഴ്ച പുലർച്ചെ 2 നും 3.30 നും ഇടയിലാണ് മോഷണം നടന്നത്. പൊതി ബ്ലായിപ്പറമ്പിൽ വിജയന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രാ റൈസ് മില്ലിന്റെ പൂട്ട് തകർത്ത് പാചക വാതക സിലിണ്ടറും ആറായിരം രൂപയും അപഹരിച്ചു. ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന വള്ളോംപറമ്പിൽ മോനിഷ് മോഹനന്റെ ഉടമസ്ഥതയിലുള്ള സന്തോഷ് ഹോട്ടൽ കുത്തിതുറന്ന് സിലിണ്ടറും രണ്ടായിരം രൂപയും അപഹരിച്ചു. സമീപത്തെ മണക്കാട്ട് റഷീദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മണക്കാട്ട് സ്റ്റേഷനറി കടയുടെ ഗ്ലീല്ല് തകർത്ത മോഷ്ടാവ് സോപ്പ്, വാഷിംഗ് പൗഡർ ഉത്പ്പന്നങ്ങൾ അപഹരിച്ച് കടന്ന് കളഞ്ഞു. പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.