കോട്ടയം: വൈക്കത്തെ റേഷൻകടകളിൽ ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നതായ ആരോപണത്തിൽ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ജി.ആർ.അനിൽ നിർദേശം നൽകി. 20 ചാക്ക് അരിയിൽ ഈർപ്പമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത് മാറ്റി നൽകാൻ നിർദ്ദേശം നൽകി. ഇങ്ങനെ സംഭവിക്കാനിടയായ സാഹചര്യം പരിശോധിച്ച് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി റേഷൻ കടകളിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണപരിശോധന ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.