പാലാ: ദക്ഷിണകാശി പാലാ ളാലം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം 18ന് കൊടിയേറുമെന്ന് ക്ഷേത്രോത്സവ കമ്മറ്റി ഭാരവാഹികളായ ആർ.ശങ്കരനാരായണൻ നിലപ്പന, എം.ആർ.സതീഷ്, സന്തോഷ് വള്ളോംതോട്ടത്തിൽ, ഐഷ ജഗദീഷ്, ആശാ മനോജ്, രാധ സുകുമാരൻ, രാജലക്ഷ്മി ചോക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 18ന് വൈകിട്ട് 6.45ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തിരുവരങ്ങ് ഉദ്ഘാടനം ചെയ്യും. പുണർതം തിരുനാൾ നാരായണവർമ്മ അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ സംസ്ഥാന കായിക മത്സരങ്ങളിൽ വിജയിച്ച പ്രതിഭകളെയും അക്കാഡമിക് മേഖലയിൽ മികവ് പുലർത്തിയ പ്രതിഭകളെയും ദേവസ്വം ബോർഡ് മെമ്പർമാരായ ജി.സുന്ദരേശൻ, വി.എ.അജികുമാർ എന്നിവർ ആദരിക്കും. ആർ. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ബിനു പുളിക്കക്കണ്ടം, ആർ.അജിത്കുമാർ എന്നിവർ ആശംസകൾ നേരും.
രാത്രി 8 ന് തന്ത്രി മുണ്ടക്കൊടി വിഷ്ണുനമ്പൂതിരി, മേൽശാന്തി ശ്രീകാന്ത് വാസുദേവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് കൊടിയേറ്റ് സദ്യയും ഭക്തിഗാനമേളയും.
19ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, രാത്രി 7ന് കഥകളി, 8.30ന് കൊടിക്കീഴിൽ വിളക്ക്,20ന് രാവിലെ രാത്രി 7 ന് തിരുവാതിരകളി, 9 ന് വിളക്കിനെഴുന്നള്ളത്ത്.
21 ന് രാത്രി 7 ന് പാഠകം,22ന് വൈകിട്ട് 5 ന് ദേശക്കാഴ്ച പുറപ്പാട്, 7ന് കരോക്കെ ഗാനമേള, 8ന് രാമപുരം കവലയിൽ ദീപക്കാഴ്ച,
23 ന് രാവിലെ 8.30ന് അമ്പലപ്പുറത്ത് കാവിൽ ഭരണിപൂജ, 8.45 ന് ഭഗവതിയൂട്ട്, ഭരണിയൂട്ട്, 10.30 ന് ഉത്സവബലി, 11 ന് ഓട്ടൻതുള്ളൽ, 1ന് ഉത്സവബലി ദർശനം, വൈകിട്ട് 6.45 ന് ഭഗവതിയെഴുന്നളളത്ത്, 7 ന് കൊട്ടിപ്പാടിസേവ, 7.45 ന് പാലാ ടൗൺ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ എട്ടങ്ങാടി സമർപ്പണം, രാത്രി 8 ന് നൃത്തസന്ധ്യ. 24ന് രാവിലെ 10.30 ന് ഉത്സവബലി, 11 ന് ശീതങ്കൻതുളളൽ, 1.30 ന് പ്രസാദമൂട്ട്, രാത്രി 7ന് ഗാനമേള. 25ന് രാവിലെ 10.30 ന് ഉത്സവബലി, 1.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വേല, സേവ, 7 ന് വലിയകാണിക്ക, അന്ന് ഉച്ചയ്ക്ക് 11 ന് സംഗീതസദസ്, രാത്രി 8 ന് നൃത്തം.
26ന് രാവിലെ 8.30ന് ഒഴിവ് ശീവേലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.30 ന് നൃത്തസന്ധ്യ, 9 ന് മകയിരം തിരുവാതിര വഴിപാട്, 10ന് തിരുവാതിരകളി, 11 ന് പള്ളിനായാട്ട് ആൽത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രാങ്കണത്തിൽ എതിരേല്പ്, എഴുന്നള്ളത്ത്, 12.30 ന് പള്ളിക്കുറുപ്പ്.
27ന് രാവിലെ 6.30ന് തിരുവാതിരദർശനം, 8.30ന് ചാക്യാർകൂത്ത്, 11ന് ഭക്തിഗാനാമൃതം, 1ന് ആറാട്ടുസദ്യ, 3.30 ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, 4ന് ഓട്ടൻതുള്ളൽ, 5ന് ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്, 5.30ന് മഹാദേവ സംഗമം, 6ന് ആറാട്ടെഴുന്നളളത്ത്, 7ന് എതിരേല്പ്, വൈകിട്ട് 5.30ന് തിരുവരങ്ങിൽ വിസിൽ കച്ചേരി, 6.30ന് ഭക്തിഘോഷ ലഹരി.