പാലാ: പാലായുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ടി.ബി. റോഡ് ളാലത്തുത്സവത്തിന് മുമ്പായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് പാലാ പൗരാവകാശസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഉത്സവം കൊടിയേറുന്ന 18ന് മുമ്പ് റോഡ് ടാർ ചെയ്തില്ലെങ്കിൽ ബഹുജനസമരം ആരംഭിക്കുമെന്ന് പൗരാവകാശാസംരക്ഷണസമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ.മണർകാട്ട്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി എന്നിവർ അറിയിച്ചു. ടാറിംഗ് നടത്തുന്നത് വരെ മുൻസിപ്പൽ ഓഫീസ് ഉപരോധിക്കുമെന്നും പൗരാവകാശാസംരക്ഷണസമിതി ഭാരവാഹികൾ വ്യക്തമാക്കി.