കുമരകം: കുമരകം ചന്തക്കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഇടവട്ടം കൈതത്തറ പ്രമോദിന് (36) മർദനമേറ്റു. പ്രമോദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സഹപ്രവർത്തകരായ മൂന്നു പേരാണു മർദിച്ചതെന്നു പ്രമോദ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഓട്ടോറിക്ഷയ്ക്കും കേടുവരുത്തിയിട്ടുണ്ട്. മദ്യപിച്ചെത്തിയ സംഘമാണ് പ്രമോദിനെ മർദിച്ചതെന്നും ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടതായും സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ് അൻസൽ പറഞ്ഞു.