
കോട്ടയം: റോഡിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് പുല്ലരിക്കുന്ന് പാറയ്ക്കൽ കരോട്ട് വീട്ടിൽ നടരാജൻ (24) നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കുര്യൻസ് റോഡിൽ പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര പിക്കപ്പ് വാൻ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ഇയാളെ പിടികൂടി. മോഷ്ടിച്ച വാഹനം പൊലീസ് കണ്ടെടുത്തു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.