കോട്ടയം: കുടമാളൂർ ആത്മനിവേദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് കുടമാളൂർ ഗവ.എൽ.പി സ്കൂളിൽ രാവിലെ എട്ടിന് നടക്കും. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്യും. സൗജന്യ കണ്ണടയും നൽകും. രക്തം, കണ്ണ്, കേൾവി എന്നിവ പരിശോധിക്കാം. ഫോൺ: 9037060166