ss

കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇക്കുറി 91 യുവാക്കൾ ശിവഗിരിയിലേക്ക് പദയാത്ര നടത്തും. അറിവിലേയ്ക്ക് ഒരു ചുവട് എന്ന പേരിൽ ഗുരുദർശനം അറിയാനും പ്രചരിപ്പിക്കാനും മുന്നിലുള്ള ഇവർ ശിവഗിരിയിലും മഠത്തിന്റെ വിവിധ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും ഗുരുദേവ വചനങ്ങൾ ബോർഡുകളാക്കി സ്ഥാപിച്ചും ഗുരുവുമായി ബന്ധപ്പെട്ട ചരിത്രവും അറിവും ശേഖരിച്ച് ദൃശ്യാവതരണത്തിലൂടെ സാധരണക്കാർക്ക് പകരുന്നു. കേരളത്തിനകത്തും പുറത്തുമായി 300 ഓളം വേദികളിൽ അറിവിലേയ്ക്ക് ഒരു ചുവട് അവതരിപ്പിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ഹെഡ് ഓഫിസിന്റെ മുകൾ നിലയിൽ അപൂർവം ചിത്രങ്ങളും ചരിത്രങ്ങളും അടങ്ങിയ മ്യൂസിയം നിർമ്മിച്ചും ഗുരു തീർത്ത ചെമ്പഴന്തിയിലെ കിണർ നവീകരിച്ച് സമർപ്പിച്ചും ഗുരുഭക്തി ചൊരിയുന്നു. വിദ്യാഭ്യാസ ധനസഹായം, ചികിത്സാ സഹായം , ഭവന നിർമ്മാണ സഹായം എന്നിവയും ചെയ്യുന്നുണ്ട്. പീതാംബരദീക്ഷ ഇന്ന് നടക്കും. ശ്രീഹരി ശ്രീജേഷാണ് പദയാത്രജാഥാ ക്യാപ്ടൻ. പദയാത്രയ്ക്കായി (പ്രവീൺ പാമ്പാടി- 9747872256 ) , അജേഷ് കെ. ഒ 8089780224 ), (ശ്രീഹരി ശ്രീജേഷ് 9605954498).