strrr

കോട്ട​യം:​ പ​രി​സ്ഥിതി സൗ​ഹാർ​ദ​പ​ര​മാ​യി ക​യറിൽ തീർ​ത്ത ഭീ​മൻ ന​ക്ഷ​ത്രവും അ​തി​നു​ള്ളി​ലൊ​രു പുൽ​ക്കൂ​ടും ഒരുക്കിയത് കൗതുകമുണർത്തി. വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെള്ളൂർ അണ്ണാടിവയൽ കുരിശിൻ തൊട്ടി​യി​ലാ​ണ് ക​യ​റി​ലൊ​രുക്കി​യ ന​ക്ഷ​ത്രവും പുൽക്കൂടും.
ക്രിസ്മസ്​ പു​തുവത്സര ആഘോഷങ്ങളിൽ ലോകം മുഴുകിയിരിക്കുന്ന സമയത്ത് സമൂഹത്തിൽ ശാന്തിയും, സമാധാനവും പുലരട്ടെയെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പ്രകൃതിക്ക് അനുയോജ്യമായ രീതി​യിൽ കയറുകൊ​ണ്ട് വ്യ​ത്യ​സ്​ത​മായ ന​ക്ഷത്രം നിർ​മ്മി​ച്ച​ത്. ഒൻപ​ത് ദിവ​സം കൊ​ണ്ടാ​ണ് ന​ക്ഷത്രം നിർ​മ്മി​ച്ച​ത്. കയർ, മുളം​ത​ണ്ട്, കോട്ടൺ തു​ണി​കൾ എ​ന്നിവ ഉപയോഗിച്ചാണ് പ്ളാസ്റ്റിക് രഹി​തമായ നക്ഷത്രം നിർ​മ്മാണം. 25 അടി പൊക്കവും, 14 അടി വീതിയുമുണ്ട്. 412 മുടി ഇ​ഴ ക​യ​റാണ് വേണ്ടി വ​ന്ന​ത്.
ക്രിസ്മസ് രാവിൽ നമ്മുടെ പരമ്പരാഗത കയർ മേഖലയ്ക്ക് പ്രോൽസാഹനം നൽകുവാൻ സമൂഹം മുന്നോട്ടു വരണമെന്ന സന്ദേശവും ഭീമൻ നക്ഷത്ര നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച യുവാക്കൾ നല്കുന്നുണ്ട്. യൂത്ത് അസോസി​യേ​ഷൻ ഭാ​ര​വാ​ഹി​ക​ളായ അഖിൽ കുര്യൻ, ദിനു കുര്യാക്കോസ്, ജിതിൻ ഇലവുങ്കൽ, ബോണി തോമസ്, ഗീവറുഗീസ് ഇഞ്ചക്കാട്ട്, കെ.ആർ രാഹുൽ, ജിജോ ഉല​ഹന്നാൻ, എമിൽ മാത്യു, അലൻ ഐസക്ക്, ബിജു സി.ഏബ്രഹാം, റ്റിജു അന്ത്രയോസ്, സങ്കേത് ഷിബു, നി​തിൻ സി.വറു​ഗീസ്, അലൻ​മോൻ, ആൽബിൻ ചെറി​യാൻ, പള്ളി ട്രസ്റ്റി അഡ്വ. ഷൈജു സി.ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ് എ​ന്നി​വ​രാണ് പിന്നിൽ പ്ര​വർ​ത്തി​ച്ച​വർ.