കോട്ടയം: എസ്.എൻ.ഡി.പി യോഗം 1338ാം നമ്പർ കോട്ടയം ടൗൺ ബി ശാഖാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. വാർഷിക റിപ്പോർട്ടും കണക്കും ശാഖാ ആക്ടിംഗ് സെക്രട്ടറി എസ്.സാം അവതരിപ്പിക്കും. ശാഖാ കമ്മറ്റി മെമ്പർ രാജേന്ദ്രപ്രസാദ് സ്വാഗതവും ശാഖാ കമ്മറ്റി മെമ്പർ പി.ആർ പുരുഷോത്തമൻ നന്ദിയും പറയും.