
ചങ്ങനാശേരി: മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ അമൃതപുരി സുകൃതം സേവാനിലയം സന്ദർശിച്ചു. ഭിന്നശേഷി സഹോദരങ്ങൾക്കൊപ്പം സമയം ചിലവഴിച്ച സ്വാമി ഈശ്വരൻ ഭൂമിയിലേക്കയച്ച ദിവ്യാത്മക്കാളാണ് ഭിന്നശേഷി സഹോദരങ്ങളെന്നും അവരുടെ രക്ഷകർത്താക്കളും പൊതുസമൂഹവും ഇവരുടെ പരിചരണത്തിലൂടെ ഈശ്വര പൂജയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.പി സജികുമാർ, കെ.ജയപ്രകാശ്, രാജപ്പൻപിള്ള, കെ.എസ് ഓമനക്കുട്ടൻ, വി.സദാശിവൻ, പി.ഡി ബാലകൃഷ്ണൻ, ജഗദീഷ്കുമാർ, പ്രൊഫ. ഈശ്വരൻ നമ്പൂതിരി, പ്രൊഫ. ജയന്തി പിള്ള, മറ്റ് സുകൃതം കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് സ്വാമിയെ സ്വീകരിച്ചു.