
കോട്ടയം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിമാസ കസ്റ്റമർ മീറ്റിൽ ഉപഭോക്താക്കളെ ആദരിച്ചു. കോട്ടയം മേഖല റീജിയണൽ ഹെഡ് ആർ.നരസിംഹകുമാർ യു.എം.എഫ്.ബി കോട്ടയം ബ്രാഞ്ച് സന്ദർശിച്ച് ശാഖയിലെ ഉപഭോക്താക്കളെ ആദരിച്ചു. സേവിംഗ് ബാങ്ക്, കറന്റ് ഡിപ്പോസിറ്റുകൾ, വിവിധ വായ്പ വിഭാഗങ്ങൾ എന്നീ മേഖലകളിലെ മികച്ച 5 ഉപഭോക്താക്കൾക്ക് യഥാക്രമം നിങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടവരാണ് എന്ന പ്രശംസാപത്രവും പൂച്ചെടികളും, പൊന്നാടയും നൽകി ആദരിച്ചു. ജീവനക്കാരെയും ചടങ്ങിൽ അനുമോദിച്ചു. റീജിയണൽ മേധാവി ആർ.നരസിംഹ കുമാർ മേഖലയിലെ എല്ലാ ശാഖകളിലും എല്ലാ മാസവും 15ന് ഉപഭോക്തൃ സേവന സമിതി യോഗങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിച്ചു.