skill

കോട്ടയം: കേരള നോളജ് ഇക്കണോമി മിഷൻ കോട്ടയം കുടുംബശ്രീ മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ജില്ലാ സ്‌കിൽ ഫെയർ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ബിനീഷ് സെബാസ്റ്റ്യൻ, കെ.ജി. പ്രീത, കെ.കെ.ഇ.എം. ടെക്‌നിക്കൽ അസിസ്റ്റന്റ് രചന, ഐ.സി.ടി കോഓർഡിനേറ്റർ അമ്മു എന്നിവർ പങ്കെടുത്തു. നവതൊഴിൽ സാധ്യതകളും നൈപുണ്യ പരിശീലനങ്ങളും ഉദ്യോഗാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും തൊഴിലുകളിലേക്ക് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിനും സംഘടിപ്പിച്ച സ്‌കിൽ ഫെയറിന് മികച്ച പ്രതികരണം ലഭിച്ചു.