prdp

അയർ​ക്കു​ന്നം: വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ച കേ​സിൽ മോ​ഷ്ടാ​വ് അ​റ​സ്റ്റിൽ. ഇടുക്കി കാഞ്ഞാർ കാക്കുളം പാലൊ​ന്നിൽ പ്ര​ദീപ് (ക​രു​മാടി-33) നെയാണ് അയർ​ക്കു​ന്നം പൊലീസ് അറസ്റ്റ് ചെയ്ത​ത്. തിരുവഞ്ചൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ജൗളി മൊത്തവ്യാപാര സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭവം. പൂട്ട് ഇരുമ്പ് കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 ത്തോളം രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് അയർക്കു​ന്നം പൊലീസ് കേ​സെ​ടു​ത്ത് ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരി​ച്ച​റിഞ്ഞ് ഇയാളെ പിടി​കൂടി. അയർക്കുന്നം സ്റ്റേഷൻ എസ്.ഐമാരാ​യ കെ.എസ് ലെബി​മോൻ, സാജു റ്റി.ലൂക്കോസ്, സു​രേഷ്, സി.പി.ഒമാരായ സരുൺ, സെബാസ്റ്റ്യൻ, റെമിത്, മനോജ്, ജി​ജോ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്ര​ദീപിന് അയർക്കുന്നം, ഗാന്ധിനഗർ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, പാലാ, കാഞ്ഞാർ, ഇടുക്കി, കുളമാവ് എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലു​ണ്ട്. പ്ര​തിയെ കോടതിയിൽ ഹാജരാക്കി.