പാലാ: രാമപുരം പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം 22ന് കൊടിയേറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

22ന് രാത്രി 7 ന് തിരുവാതിരകളി, 8 ന് തന്ത്രി നാരായണൻ നമ്പൂതിരി, മേൽശാന്തി മുരളി നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 8.30ന് സോപാന സംഗീതം, 9.30ന് പ്രസാദമൂട്ട്. 23ന് രാത്രി 7ന് സംഗീതസദസ്, 9ന് കൊടിക്കീഴിൽ വിളക്ക്, 24ന് വൈകിട്ട് 5.30ന് അഷ്ടാഭിഷേകം, പ്രദോഷപൂജ, 7 മുതൽ നൃത്തനൃത്യങ്ങൾ, 8ന് ഭജന. 25ന് രാത്രി 7ന് തിരുവാതിരകളി, 7.30ന് നൃത്യസന്ധ്യ, പള്ളിവേട്ടദിനമായ 26ന് രാത്രി 7ന് എട്ടങ്ങാടി, 8ന് വിവിധ കലാപരിപാടികൾ, 1ന് പള്ളിവേട്ട വിളക്ക്. 27 നാണ് ആറാട്ടുത്സവം, രാവിലെ 9 മുതൽ കാഴ്ചശ്രീബലി, 12ന് ആറാട്ടുസദ്യ, 12.30ന് ഓട്ടൻതുള്ളൽ, 4.30ന് ആറാട്ട് പുറപ്പാട്, 6ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിൽ ആറാട്ട്, 7 മുതൽ നൃത്തമഞ്ജരി, 9.30ന് ആറാട്ടെതിരേല്പ്, ആറാട്ടുവിളക്ക്, ദീപക്കാഴ്ച, കൊടിയിറക്ക്, വലിയകാണിക്ക, 25ന് കലശാഭിഷേകം എന്നിവയാണ് പ്രധാന പരിപാടികളെന്ന് ദേവസ്വം ഭാരവാഹികളായ കെ.ബി.അനിൽകുമാർ, പി.രാധാകൃഷ്ണൻ, എം.സി. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.