പാലാ: ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലെ ഷഷ്ഠി കാര്യസിദ്ധിപൂജയും, ചതയപൂജയും നാളെ നടക്കും. രാവിലെ 6ന് ഗണപതിഹോമം, 6.30ന് പ്രഭാതപൂജ, ചതയ പ്രാർത്ഥന,9ന് കലശപൂജ, 10ന് കാര്യസിദ്ധിപൂജ, തുടർന്ന്, അഷ്ടാഭിഷേകം, കലശാഭിഷേകം, മഹാഗുരുപൂജ, വിശേഷാൽ ഷഷ്ഠിപൂജ, ഷഷ്ഠി ഊട്ട് എന്നിവയുണ്ട്. മേൽശാന്തി വൈക്കം സനീഷ് ശാന്തികൾ മുഖ്യകാർമ്മികത്വം വഹിക്കും.