മാന്നാനം: എസ്.എൻ.ഡി.പി യോഗം 39ാം നമ്പർ മാന്നാനം ശാഖയിലെ ഗുരുധർമ്മ കുടുംബയോഗത്തിന്റെ 18ാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 9 മുതൽ എ.സുകുമാരൻ തട്ടാടത്തിന്റെ വസതിയിൽ നടക്കും. ശാഖാ സെക്രട്ടറി എൻ.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സജീവ് കുമാർ അദ്ധ്യക്ഷതവഹിക്കും. കാഞ്ഞിരമറ്റം നിത്യനികേതനം ആശ്രമം മാതാ ശബരി ചിന്മയി അനുഗ്രഹപ്രഭാഷണം നടത്തും. കൺവീനർ ആർ.സുഗതൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഡോ.കെ.പി ജയപ്രകാശ്, എ.സുകുമാരൻ തട്ടാടത്ത്, 80 വയസ് കഴിഞ്ഞ കുടുംബയോഗത്തിലെ മുതിർന്ന അംഗങ്ങൾ എന്നിവരെ ആദരിക്കും. എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യും. എ.സുകുമാരൻ തട്ടാടത്ത് സ്വാഗതം പറയും. തുടർന്ന് സമൂഹസദ്യ.