
കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവെറ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്താനുള്ള വാക് ഇൻ ഇന്റർവ്യൂ 19 ന് നടക്കും. രാവിലെ 11 ന് വെറ്ററിനറി സർജന്റെയും ഉച്ചയ്ക്ക് രണ്ടു മുതൽ പാരാവെറ്റിന്റെയും ഇന്റർവ്യൂ നടക്കും. കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. വെറ്ററിനറി സർജൻ തസ്തികയിലേക്ക് ബി.വി.എസ്.സിയും എ.എച്ചും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും വേണം. പാരാവെറ്റിന് അപേക്ഷിക്കാൻ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക് ഡയറി പൗൾട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസായിരിക്കണം. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. ഫോൺ: 0481 2563726.