
കോട്ടയം : പി.എസ്.സി. നടത്തുന്ന ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 22 ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. 20 ന് രാവിലെ 10 ന് സിൻഡിക്കേറ്റംഗം ഡോ. എസ്. ഷാജില ബീവി ഉദ്ഘാടനം നിർവഹിക്കും. യു.ഇ.ഐ ആൻഡ് ജി.ബി അദ്ധ്യക്ഷൻ ഡോ. രാജേഷ് മണി അധ്യക്ഷത വഹിക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. സജയൻ മുഖ്യപ്രഭാഷണം നടത്തും. എംപ്ലോയ്‌മെന്റ് ഓഫീസർ പി.ടി. ഗോപകുമാർ, ജി.വിജയകുമാർ, റോണി കൃഷ്ണൻ, എ. ബിജുകുമാർ എന്നിവർ പങ്കെടുക്കും.