
കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറു മാസവും സർട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്നു മാസവുമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. 31 നകം അപേക്ഷിക്കണം.