p

കോട്ടയം : സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നര മാസം ശേഷിക്കെ, പിരിച്ചെടുക്കേണ്ട കെട്ടിട നികുതി 1990.14 കോടി. ഇതു വരെ പിരിച്ചത് 641.42 കോടി മാത്രം. ആകെ പിരിക്കാനുണ്ടായിരുന്നത് 2631.25 കോടി.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ബാക്കി നികുതി പിരിച്ചെടുക്കാനാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം. നവകേരള സദസിനടക്കം തനത് ഫണ്ടിൽ നിന്ന് പണം മുടക്കി ഞെരുക്കത്തിലായതിനാൽ പിരിവിന് വേഗം വേണമെന്നാണ് ഡയറക്ടറേറ്റിലെ നിർദ്ദേശം. വർഷത്തിൽ രണ്ടായാണ് നികുതി അടയ്ക്കേണ്ടതെങ്കിലും അവസാനം ഒരുമിച്ച് അടയ്ക്കുകയാണ് പതിവ്. ഇക്കുറി ആദ്യ തവണ വീഴ്ച വരുത്തിയവർക്ക് പിഴ നോട്ടീസും നൽകിയിട്ടുണ്ട്.

ജില്ലകളിലെ തുക

(കോടിയിൽ)

 തിരുവനന്തപുരം
ആകെ : 456.46
പിരിക്കാനുള്ളത് : 375.73


കൊല്ലം
ആകെ : 114.63
പിരിക്കാനുള്ളത് : 80.09

പത്തനംതിട്ട
ആകെ : 72.17
പിരിക്കാനുള്ളത് : 49.17


ആലപ്പുഴ
ആകെ : 119.44
പിരിക്കാനുള്ളത് : 94.12

 കോട്ടയം
ആകെ : 148.84
പിരിക്കാനുള്ളത് : 109.50

 ഇടുക്കി
ആകെ : 50.49
പിരിക്കാനുള്ളത് : 36.81

എറണാകുളം
ആകെ : 625.68
പിരിക്കാനുള്ളത് : 480.13

 തൃശൂർ
ആകെ നികുതി : 292.64
പിരിക്കാനുള്ളത് : 230

 പാലക്കാട്
ആകെ : 135.55
പിരിക്കാനുള്ളത് : 98.26

 മലപ്പുറം
ആകെ : 148.35
പിരിക്കാനുള്ളത് : 108.68

കോഴിക്കോട്
ആകെ : 223.54
പിരിക്കാനുള്ളത് :163.38

വയനാട്
ആകെ : 43.56
പിരിക്കാനുള്ളത് : 31.12

കണ്ണൂർ

ആകെ : 145.78

പിരിക്കാനുള്ളത് : 97.21

കാസർകോട്
ആകെ : 51.12
പിരിക്കാനുള്ളത് : 35.94