
ചങ്ങനാശേരി : യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് നടക്കുന്ന കുറ്റവിചാരണ സദസ് വിജയിപ്പിക്കാൻ ടൗൺ ഈസ്റ്റ് മണ്ഡലം സമ്മേളനം തീരുമാനിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമതിയംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സിയാദ് അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ നൗഷാദ്, ജോമി ജോസഫ്, സലിം, പി.കെ സുശീലൻ, നെജിയാ നൗഷാദ്, ബീനാ ജിജൻ, ലിസി കുട്ടംപേരൂർ, സജ്ജാദ്, ഹാരിസ് യൂനസ്, ലത്തീഫ് ഓവേലിൽ, ചന്ദ്രസേനൻ, അൻസർ കെന്യാ ഷാഹുൽ, ബാബു മത്തായി, ഷാജി, പ്രസീദ് എന്നിവർ പങ്കെടുത്തു.