പ​രി​യാരം: എ​സ്.എൻ.ഡി.പി യോ​ഗം 1711ാം നമ്പർ പ​രി​യാ​രം ശാ​ഖ​യി​ലെ 30ാമ​ത് പ്ര​തി​ഷ്ഠാവാർ​ഷി​ക ഉ​ത്സ​വം ഇ​ന്ന് മു​തൽ 20 വരെ ന​ട​ക്കും. ഇ​ന്ന് രാവിലെ 5.30ന് ന​ട​തു​റ​ക്കൽ, 7ന് ഗ​ണ​പ​തി​ഹോ​മം, 9നും 9.30നും മ​ദ്ധ്യേ കൊടിയേറ്റിന് ക്ഷേത്രം മേൽ​ശാ​ന്തി ചെങ്ങ​ളം അ​രുൺ ശാ​ന്തി മു​ഖ്യ​കാർമ്മികത്വം വ​ഹി​ക്കും. ക്ഷേത്രം ശാ​ന്തി പാ​ലാ ശര​ത്ത് ശാ​ന്തി സ​ഹ​കാർമ്മികത്വം വ​ഹി​ക്കും. 9.30ന് ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ പാ​രാ​യണം, വൈ​കിട്ട് 6ന് സർ​വ്വൈ​ശ്വ​ര്യ​പൂ​ജ, രാ​ത്രി 8.30ന് കു​ടും​ബ​യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ വിവി​ധ ക​ലാ​പ​രി​പാ​ടി​കൾ. 19ന് രാ​വിലെ 6ന് ഗ​ണ​പതി​ഹോ​മം, 7ന് ഗു​രുദേ​വ കൃ​തി​ക​ളുടെ പാ​രാ​യ​ണം, 9ന് പ​ഞ്ച​വിം​ശ​തി​ക​ല​ശ​പൂ​ജ, 10ന് ക​ല​ശ​പ്ര​ദ​ക്ഷ​ണം, 1.30ന് മ​ഹാ​പ്ര​സാ​ദ​മൂട്ട്, വൈ​കിട്ട് 6ന് താ​ല​പ്പൊലി​ഘോ​ഷ​യാ​ത്ര, 7.30ന് ദീ​പാ​രാധ​ന, വൈ​കിട്ട് 8ന് പ്ര​തി​ഷ്ഠാവാർഷി​ക സ​മ്മേള​നം ച​ങ്ങ​നാ​ശേ​രി യൂ​ണി​യൻ പ്ര​സിഡന്റ് ഗി​രീ​ഷ് കോ​നാ​ട്ട് ഉ​ദ്​ഘാട​നം ചെ​യ്യും. ശാ​ഖ പ്ര​സി​ഡന്റ് കെ.കെ സു​രേ​ഷ് കുമാർ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി യൂ​ണി​യൻ സെ​ക്രട്ട​റി സു​രേ​ഷ് പ​ര​മേ​ശ്വ​രൻ മു​ഖ്യ​പ്ര​ഭാഷ​ണം ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ ക്യാ​ഷ് അ​വാർഡ്, ധ​നസഹാ​യ വി​തര​ണം എന്നി​വ അ​ഡ്വ.ചാ​ണ്ടി ഉ​മ്മൻ എം.എൽ.എ നിർ​വ​ഹി​ക്കും. യൂ​ണി​യൻ വൈ​സ് പ്ര​സിഡന്റ് പി.എം ച​ന്ദ്രൻ സം​ഘട​നാസ​ന്ദേ​ശം നൽ​കും. വിപിൻ കേ​ശവൻ, കെ.പി ജിജു​മോൻ, ടി.എ​സ് വി​നീത്, ശോ​ഭ​ന രെജി, വി​ജ​യമ്മ മോ​ഹ​നൻ എ​ന്നി​വർ പ​ങ്കെ​ടു​ക്കും. ശാ​ഖാ സെ​ക്രട്ട​റി സോ​ളി സു​രേഷ് സ്വാ​ഗ​തവും ശാ​ഖാ വൈ​സ് പ്ര​സിഡന്റ് കെ.കെ വി​ശ്വ​നാ​ഥൻ ന​ന്ദിയും പ​റ​യും. 20ന് രാ​വിലെ 6ന് ഗ​ണ​പതി​ഹോ​മം, 8.30ന് ശാ​ന്തി​ഹ​വ​നം, 9.30ന് സ​മൂ​ഹ​പ്രാർ​ത്ഥ​ന, 10.30ന് ഉ​ച്ച​പൂ​ജ, വൈ​കിട്ട് 5.45ന് ഗു​രു​പൂജ, 7ന് ഭ​ക്തി​ഗാ​ന​സുധ, 9ന് ഗാ​ന​സന്ധ്യ.