പാമ്പാടി: ശിവദർശന മഹാദേവക്ഷേത്രത്തിലെ 112ാമത് ഉത്സവം 20 മുതൽ 27 വരെ നടക്കും. ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രി, ക്ഷേത്രം തന്ത്രി സജി, മേൽശാന്തി ജഗദീഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാദിവസവും രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾ. 20ന് രാവിലെ 10ന് കലവറ നിറയ്ക്കൽ, 5.30ന് പണക്കിഴി സമർപ്പണം, 6ന് കൊടിക്കയർ സമർപ്പണം, 6.30ന് സജി തന്ത്രി കൊടിയേറും. 7ന് വെടിക്കെട്ട്, കലാപരിപാടികൾ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് വയലിൻ ഫ്യൂഷൻ. 21ന് വൈകുന്നേരം 3ന് പുരാണപാരായണം, 7.30ന് അത്താഴപൂജ, 8.30ന് നാടകം. 22ന് വൈകുന്നേരം 5.30ന് ദേശതാലപ്പൊലി, 7.30ന് ബാലെ. 23ന് വൈകുന്നേരം 3ന് ഗുരുദേവകൃതികളുടെ ആലാപനം, 7.30ന് ഗാനമേള, 8.30ന് കാവടിപൂജ. 24ന് രാവിലെ 11ന് ഫ്രീ ഫ്ലോ യോഗാ ഡാൻസ്, 12ന് കരോക്ക ഗാനമേള, 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5ന് ഉമാശങ്കരജ്യോതി ഘോഷയാത്ര, 7.30ന് കലാപരിപാടികൾ.
25ന് രാവിലെ 11ന് ഉത്സവബലി ആരംഭം, 1ന് ഉത്സവബലിദർശനം, വൈകിട്ട് 7.30ന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി അദ്ധ്യക്ഷത വഹിക്കും. രാകേഷ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. ചലച്ചിത്രതാരം നസീർ സംക്രാന്തി മുഖ്യാതിഥിയാകും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. ഡോ.എ.പ്രിൻസ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. നവ്യസുരേഷിനെ അനുമോദിക്കും. ഇ.എസ് സാബു ഇഞ്ചിക്കാലായിൽ പി.എൻ ഗോപാലകൃഷ്ണനെ ആദരിക്കും. രാത്രി 9ന് ബാലെ. 26ന് രാവിലെ 8ന് വിശേഷാൽ കാഴ്ചശ്രീബലി, വൈകുന്നേരം വലിയ കാണിക്ക,തിരിച്ചെഴുന്നള്ളിക്കൽ, 6.30ന് കഥകളി, രാത്രി 9.30ന് പള്ളിവേട്ട, പള്ളിവേട്ട വിളക്ക്, മയൂരനൃത്തം. 27ന് രാവിലെ 8.30ന് സമ്പൂർണ നാരായണീയ പാരായണം, 11ന് പുരാണപാരായണം, 1ന് ആറാട്ട് പുറപ്പാട് സദ്യ, ആറാട്ട് ബലി, 1.30ന് ആറാട്ട് പുറപ്പാട്, 6ന് ആറാട്ട്, ആറാട്ട് സദ്യ, കൊടിയിറക്ക്. വൈകുന്നേരം 5ന് ആറാട്ടുകുളം സമർപ്പണം കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. സജി തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. കെ.എൻ ഷാജിമോൻ സ്വാഗതവും കെ.എം വാസുദേവൻ നന്ദിയും പറയും.