
ഈരാറ്റുപേട്ട : ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീപ്പ് ഡ്രൈവർ പൊൻകുന്നം സ്വദേശി കലാധരന് (52) ഗുരുതര പരിക്ക്. ഇന്നലെ രാവിലെ ആറരയോടെ തിടനാട് ചങ്ങല പാലത്തിന് സമീപമായിരുന്നു അപകടം. ഇരു വാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗത്ത് രണ്ട് ടയറും വാഹനത്തിൽ നിന്ന് വിട്ടു ലോറി നിലത്ത് കുത്തിയ നിലയിലായിരുന്നു. തിടനാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കലാധരനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.