
പരിപ്പ് (കോട്ടയം): പരിപ്പ് പത്മവിലാസത്തിൽ പരേതനായ കെ.വി. ജനാർദ്ദനന്റെ മകനും ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷനുമായ ജെ. പത്മകുമാർ (55) നിര്യാതനായി. ഭാര്യ: ഡോ. സി.ജെ. സിതാര (ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസ് കോട്ടയം). മക്കൾ: നന്ദന (മെഡിക്കൽ വിദ്യാർത്ഥി), നവനീത് ( പ്ലസ്ടു വിദ്യാർത്ഥി, കെ.ഇ. സ്‌കൂൾ മാന്നാനം). മാതാവ്: പത്മിനി, സഹോദരങ്ങൾ: ജയകുമാർ ജെ. (സ്വിറ്റ്‌സർലൻഡ് ), ഹർഷകുമാർ ജെ. (സെഞ്ച്വറി കൺസ്ട്രക്ഷൻസ് കോട്ടയം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.