കോട്ടയം: എസ്.എൻ.ഡി.പി യോഗം 1338 ാം നമ്പർ കോട്ടയം ടൗൺ (ബി) ശാഖയുടെ 63മത് വാർഷിക പൊതുയോഗം നടന്നു. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസർ കോട്ടയം യൂണിയൻ കൗൺസിലർ സാബു ഡി. ഇല്ലിക്കളം തിരഞ്ഞെടുപ്പ് കാര്യങ്ങൾ നിർവഹിച്ചു. ആക്ടിംഗ് സെക്രട്ടറി എസ്.സാം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖ കമ്മിറ്റി മെമ്പർ രാജേന്ദ്രപ്രസാദ് സ്വാഗതവും കമ്മിറ്റി മെമ്പർ പി.ആർ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എസ്.ദേവരാജ് (പ്രസിഡന്റ്), പി.കെ രാജേന്ദ്രപ്രസാദ് (വൈസ് പ്രസിഡന്റ്), എസ്.സാം (സെക്രട്ടറി), കെ.എസ് ഷിബു (യൂണിറ്റ് കമ്മിറ്റി മെമ്പർ), മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി പി.ആർ പുരുഷോത്തമൻ, എം.സി രഞ്ജിത്ത്, രാജേഷ് ആർ.രാജൻ, ദീപു വിശ്വനാഥൻ, ശ്രീകുമാർ, എൻ.കെ രമേശ്, ബിനു ചന്ദ്രബോസ് എന്നിവരെയും പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി നന്ദിനി പ്രസാദ്, ബിജി അനിൽ, ബീന സജി എന്നിവരെയും തിരഞ്ഞെടുത്തു.