പൊൻകുന്നം: കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ വിശദീകരിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര ഇന്ന് 10.30ന് രാജേന്ദ്രമൈതാനത്ത് നടക്കും. ബാങ്കേഴ്‌സ് സമിതി, ജില്ലാ ലീഡ് ബാങ്ക്, നബാർഡ്, ഐ.സി.എ.ആർ., ജില്ലാകൃഷി വിജ്ഞാനകേന്ദ്രം, റബ്ബർബോർഡ്, ഫാക്ട്, ഐ.ഒ.സി., ആത്മ, ഭാരത് ഗ്യാസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി.