പാലാ: തലനാട് ശ്രീ ജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും തലനാട് 853ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യൂണിറ്റിന്റെ 81ാം വാർഷികവും സംയുക്തമായി ആഘോഷിക്കും.
തിരുവാതിര മഹോത്സവത്തിന് 20ന് രാത്രി 7ന് കൊടിയേറുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ കെ.ആർ.ഷാജി, എ.ആർ.ലെനിൻമോൻ, പി.ആർ. കുമാരൻ, പി.എസ്.ബാബു, രഞ്ജൻ ശാന്തി, വി.ബി. രാജേഷ് വണ്ടന്നൂർ എന്നിവർ അറിയിച്ചു.

തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റ് നിർവഹിക്കും. മേൽശാന്തി രഞ്ജൻ ശാന്തി സഹകാർമ്മികത്വം വഹിക്കും. തുടർന്ന് ശ്രീകോവിലിന് ചുറ്റും ശില പാകിയതിന്റെയും ടൈൽ വിരിച്ച ചുറ്റമ്പലത്തിന്റെയും സമർപ്പണവും നടക്കും. ഈഴോർവയലിൽ വത്സമ്മ കുഞ്ഞുമോൻ, രാഹുൽ കുഞ്ഞുമോൻ എന്നിവരാണ് ഇത് വഴിപാടായി സമർപ്പിച്ചത്.

20ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് ഗുരുപൂജ, 5.45 കൊടിയും കൊടിക്കയറും വരവേൽപ്പ്, 7.10 നും 7.40 നും മധ്യേ കൊടിയേറ്റ്.

ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സമ്മേളനത്തിൽ ആദരിക്കും. ശാഖാ പ്രസിഡന്റ് കെ.ആർ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ ചുറ്റമ്പലം നവീകരണ സമർപ്പണം നിർവഹിക്കും. പറവൂർ രാകേഷ് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും.

മീനച്ചിൽ യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ ഉല്ലാസ്, സജീവ് വയല, രാമപുരം സി.ടി രാജൻ, അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, സാബു കൊടൂർ, അരുൺ കുളമ്പള്ളിൽ, ഗോപകുമാർ പിറയാർ തുടങ്ങിയവരും ഉത്സവ കമ്മിറ്റി കൺവീനർ പി.എസ്. ബാബു, മീനച്ചിൽ യൂണിയൻ വനിതാ സംഘം നേതാക്കളായ മിനർവ മോഹൻ, സംഗീത അരുൺ, സോളി ഷാജി, ശ്രീനാരായണ വൈദികയോഗം മീനച്ചിൽ യൂണിയൻ കൺവീനർ രഞ്ജൻ ശാന്തി തുടങ്ങിയവർ ആശംസകൾ നേരും. ശാഖാ വൈസ് പ്രസിഡന്റ് എ.ആർ. ലെനിൻമോൻ സ്വാഗതവും, ശാഖാ സെക്രട്ടറി പി.ആർ. കുമാരൻ നന്ദിയും പറയും.

21ന് രാവിലെ 5.30 മഹാഗണപതിഹോമം, വൈകിട്ട് 5 30ന് കാഴ്ചശ്രീബലി, രാത്രി 8ന് ശ്രീഭൂതബലി, പ്രസാദമൂട്ട്, 8:30ന് ഗാനസന്ധ്യ. 22ന് രാത്രി 8.30ന് ഗാനമേള, 23ന് രാത്രി 8:30ന് നാടകം, 24ന് രാത്രി 8.30ന് നൃത്തനിശ, 9ന് നൃത്തസന്ധ്യ. 25ന് രാത്രി 8.45ന് നൃത്ത സന്ധ്യ എന്നിവ നടക്കും.

26ന് വൈകിട്ട് 4 ന് പകൽപ്പൂരം, കല്ലിടാംകാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടുന്നു. 8.30ന് ദീപാരാധന, ഭഗവത് സേവ, ഭജന, പ്രസാദമൂട്ട് തുടർന്ന് കാവടി ഹിഡുമ്പൻ പൂജ, രാത്രി 10ന് പള്ളിവേട്ട.

27ന് രാവിലെ 6.30ന് മഹാഗണപതിഹോമം, വലിയകാണിക്ക, 9.30ന് ഗുരുകുലം ജംഗ്ഷനിൽ നിന്നും കാവടി ഘോഷയാത്ര, ഉച്ചയ്ക്ക് 1ന് കാവടി അഭിഷേകം, തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളത്ത്, 7 ന് ആറാട്ട്, 7.30 ന് ആറാട്ട് എതിരേല്പ് തുടർന്ന് മെഗാ തിരുവാതിര, കൊടിമച്ചുവട്ടിൽ പറയെടുപ്പ്, വലിയകാണിക്ക, ദീപാരാധന, ഭജനസമാപനം, താലപ്പൊലി, കൊടിയിറക്കൽ, മംഗളപൂജ പ്രസാദമൂട്ട്, 11ന് വടക്ക് പുറത്ത് വലിയ ഗുരുതി.