പനച്ചി​ക്കാട്: മണ്ഡരിയെയും ചെല്ലിയെയും പടിക്കുപുറത്താക്കുവാൻ തെങ്ങിന്റെ കീടരോഗ നിയന്ത്രണ പ​ദ്ധ​തി​യു​മാ​യി പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത്. കേരകർഷ​കർ​ക്കായി വേണ്ടി 5 ലക്ഷം രൂപയുടെ പ​ദ്ധ​തി​യാണ് പനച്ചിക്കാട് പഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്നത്. പഞ്ചായത്തിലെ 3500ലധികം തെങ്ങിന്റെ മണ്ട വൃത്തിയാക്കി കീടനാശിനി തളിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ഗ്രാമസഭകളിൽ അപേക്ഷ നൽകിയ കേരകർഷകരാണ് ഗുണഭോ​ക്താക്കൾ. ഒരു കർഷകന് 20 തെങ്ങുകൾക്ക് വരെ സൗജന്യ​മായി പദ്ധതി പ്രയോജനപ്പെടുത്താം.പനച്ചിക്കാട് കാർഷിക സേവന കേന്ദ്രം മഖേന പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേര മിത്ര എന്ന ഏജൻസിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ നിർവഹിച്ചു.