പാലാ: ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിലെ ഉത്സവം വിപുലമായ പരിപാടികളോടെ നടത്താൻ ഭക്തരുടെ യോഗം തീരുമാനിച്ചു.

ജനുവരി 20ന് കൊടിയേറി 26ന് ആറാട്ടോടെ ഉത്സവം സമാപിക്കും. നാടൻപാട്ട്, മാജിക് ഷോ, ബാലെ, നൃത്തം, സംഗീതകച്ചേരി, നാടകം, മെഗാ ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉത്സവബലി, വിശേഷാൽ പൂജകൾ, രഥത്തിലെഴുന്നള്ളത്ത് തുടങ്ങിയ സവിശേഷ ചടങ്ങുകളും ഉത്സവത്തിന് മാറ്റുകൂട്ടുമെന്ന് ദേവസ്വം ഭാരവാഹികളായ എം.എൻ. ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ, സതീഷ് മണി എന്നിവർ പറഞ്ഞു.

ഭക്തജനയോഗത്തിൽ ഇടപ്പാടി ദേവസ്വം പ്രസിഡന്റ് എം.എൻ. ഷാജി മുകളേൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാനും ഇടപ്പാടി ദേവസ്വം സെക്രട്ടറിയുമായ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മീനച്ചിൽ യൂണിയൻ നേതാക്കളായ രാമപുരം സി.റ്റി. രാജൻ, സാബു പിഴക്, സുധീഷ് ചെമ്പൻകുളം, അരുൺ കുളംമ്പളളിൽ മിനർവാ മോഹൻ, സംഗീത അരുൺ, ഇടപ്പാടി ദേവസ്വം ഭാരവാഹികളായ എൻ.കെ. ലവൻ, വിശ്വംഭരൻ വലവൂർ, കരുണാകൻ വറവുങ്കൽ, പി.എസ്. ശാറങ്ധരൻ, സതീഷ്മണി, ഇടപ്പാടി ശാഖാ നേതാക്കളായ വിനോദ് തോണിക്കുഴി, വത്സല ബോസ് തുടങ്ങിയവർ പ്രസംഗിച്ചു. മേൽശാന്തി വൈക്കം സനീഷ് ശാന്തി ഗുരുസ്മരണ നടത്തി.


ഫോട്ടോ അടിക്കുറിപ്പ്

ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.