പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തുന്ന 9ാമത് പദയാത്രയുടെ വിളംബരയാത്രയുടെ ആലോചനാമേഖലാ യോഗങ്ങൾ കൊല്ലപ്പള്ളിയിൽ നിന്നും ആരംഭിച്ചു.

25ന് രാവിലെ ആരംഭിക്കുന്ന പദയാത്രയുടെ വിളംബര യാത്ര യൂണിയൻ അതിർത്തിയിലെ മുഴുവൻ ശാഖകളെയും ബന്ധിപ്പിച്ച് 24നാണ് നടക്കുന്നത്. യഥാക്രമം അരീക്കര, പൂഞ്ഞാർ, കെഴുവംകുളം മേഖലകളിൽ നിന്നും ആരംഭിക്കുന്ന വിളംബര യാത്രകൾക്ക് സുരേഷ് ഇട്ടിക്കുന്നേൽ, സജീവ് വയലാ, ഉല്ലാസ് മതിയത്ത് എന്നിവർ നയിക്കും. ഉച്ചയ്ക്ക് 1 മണിക്ക് മൂന്ന് മേഖലകളിൽ നിന്നുമായി ആരംഭിക്കുന്ന വിളംബര യാത്രകൾ 4ന് പാലാ കൊട്ടാരമറ്റത്ത് സംഗമിച്ച് അവിടെ നിന്നും ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട് 4.30ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന
സമ്മേളനം യോഗം അസി.സെക്രട്ടറി രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യും.

മേഖലാ സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷനായിരുന്നു. കൺവീനർ എം.ആർ.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. രാമപുരം സി.റ്റി.രാജൻ ക്രമീകരണങ്ങൾ വിശദീകരിച്ചു. അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പൻകുളം, സാബു പിഴക്, മിനർവ്വാ മോഹൻ, രാജി ജിജിരാജ്, സംഗീതാ അരുൺ, അരുൺ കുളംമ്പള്ളി, വനജാ ശശി തുടങ്ങിയവർ പ്രസംഗിച്ചു. അരീക്കര, വലവൂർ, രാമപുരം, ഏഴാച്ചേരി, കുറിഞ്ഞി, പിഴക്, കൊല്ലപ്പള്ളി, മേലുകാവ്, നീലൂർ, കയ്യൂർ, ഉള്ളനാട്, വേഴങ്ങാനം എന്നീ ശാഖായോഗങ്ങളുടെ ഭാരവാഹികൾ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.