കളത്തൂർ: എസ്.എൻ.ഡി.പി യോഗം 104ാം നമ്പർ കളത്തൂർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കാർഷിക പ്രദർശനവും ഉത്പ്പന്ന സംഭരണവും വൻവിജയമായി. ഓരോ കുടുംബയൂണിറ്റുകേന്ദ്രങ്ങളിൽ നിന്ന് വാഹനത്തിലാണ് കാർഷിക വിളകൾ കാളികാവ് ശ്രീനാരായണ പ്രാർത്ഥന ഹാളിൽ എത്തിച്ചത്. കാർഷിക വിളകളുടെ പ്രദർശനം കാണുന്നതിന് നിരവധിയാളുകൾ എത്തി. കളത്തൂർ എളൂത്തടത്തിൽ പി എ തങ്കപ്പൻ സ്മാരക കർഷകശ്രീ അവാർഡ് പി എ ശിവൻ കണ്ടംകെട്ടിയേലിന് ശാഖ പ്രസിഡന്റ് എം പി.സലിംകുമാർ നൽകി. സുഭാഷ് ടി കെ, കാളികാവ് ദേവസ്വം സെക്രട്ടറി കെ പി. വിജയൻ, ശാഖ ഭാരവാഹികളായ ബാബു, പി പി ചന്ദ്രഹാസൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാർഷിക വിളകൾ പരസ്യമായി ലേലം ചെയ്തു.
ഫോട്ടോ : എസ് എൻ ഡി പി യോഗം 104 നമ്പർ കളത്തൂർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക പ്രദർശനവും ഉൾപ്പന്ന സംഭരണത്തിന്റെ ഭാഗമായി പി എ തങ്കപ്പൻ സ്മാരക കർഷകശ്രീ അവാർഡ് ശാഖ പ്രസിഡന്റ് എം. പി.സലിംകുമാർ പി എ ശിവന് നൽകി ആദരിക്കുന്നു.