പാലാ: ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ ദേശതാലപ്പൊലി തിരുവാതിര മഹോത്സത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26, 27, 28 തീയതികളിലാണ് പ്രധാന ഉത്സവം. സ്ത്രീകൾ തിരുവാതിരകളി ഒരു വഴിപാടായി സമർപ്പിക്കുന്ന ഏകക്ഷേത്രമാണിത്.
26 ന് രാവിലെ 7 നും വൈകിട്ട് 6.30 നും വിശേഷാൽ പൂജകൾ.
27 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി, ഇടമന ഇല്ലം രാജേഷ് വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.
8 മുതൽ സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ നവഗ്രഹപൂജ, 8.30 ന് കലവറ നിറയ്ക്കൽ, 9.30 ന് സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കുട്ടികൾക്കായി വിദ്യാഗോപാല മന്ത്രാർച്ചന. 10.30 ന് ക്വിസ് മത്സരം. അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
11.30ന് ആദർശ് സി. വിനോദ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. കഥ കിരാതം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് തിരുവാതിരകളി വഴിപാടും മത്സരവും ഗുരുവായൂർ മുൻ മേൽശാന്തി ഡോ.തോട്ടം ശിവകരൻ നമ്പൂതിരിയും, ഭാര്യ ഡോ. മഞ്ജരിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. 6ന് കുട്ടികളുടെ തിരുവാതിര, 6.30 ന് വിശേഷാൽ ദീപാരാധന, 7 ന് മെഗാ തിരുവാതിര. 7.30 ന് തിരുവാതിരകളി മത്സരം ആരംഭിക്കും.
28 ന് രാവിലെ 6.30 ന് മഹാഗണപതിഹോമം. തുടർന്ന് ഉദയാസ്തമന പൂജ ആരംഭം, പുരാണ പാരായണം, നിറമാല, 11 മുതൽ ഏഴാച്ചേരി പാർവ്വതീ വിലാസം നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ സദസ്, 12.30 ന് മഹാപ്രസാദമൂട്ട്.
വൈകിട്ട് 7 ന് പ്രസിദ്ധമായ കാവിൻപുറം ദേശ താലപ്പൊലി ഘോഷയാത്ര. ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുംകയത്തിൽ നിന്നും താലപ്പൊലി ഘോഷയാത്രകൾ ആരംഭിക്കും. ഈ വർഷം മുതൽ താലമെടുക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി താലപ്രസാദ പുണ്യമായി ഉണ്ണിയപ്പം വിതരണം ചെയ്യും.
താലപ്പൊലി ഘോഷയാത്രകൾ കാവിൻപുറം കാണിക്ക മണ്ഡപം ജംഗ്ഷനിൽ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്രസന്നിധിയിലേക്ക് നീങ്ങും. താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നശേഷം വിശേഷാൽ ദീപാരാധന, വലിയ കാണിക്ക, വെടിക്കെട്ട്, താലസദ്യ എന്നിവ നടത്തും. 9.30 മുതൽ മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിന്റെ ഗാനമേളയുമുണ്ടെന്ന് ഉത്സവക്കമ്മിറ്റി ഭാരവാഹികളായ റ്റി.എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, പി.എസ്. ശശിധരൻ, ആർ. സുനിൽ കുമാർ എന്നിവർ അറിയിച്ചു.