meenachil

മീനച്ചിൽ: സ്വന്തമായി പാർപ്പിടം ഇല്ലാത്ത നിസ്സഹായരിൽ വേണം നാം പുൽക്കൂടിന്റെ ചൈതന്യം പകരേണ്ടതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

പാലാ രൂപതയുടെ പാലാ ഹോം പ്രോജക്ടിന്റെ ഭാഗമായി മീനച്ചിൽ ഇടവകയിൽ നിർമ്മിച്ച ഇരുപത്തിയേഴാമത് ഭവനത്തിന്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടകം രൂപതയുടെ ഹോം പ്രോജക്ട് പദ്ധതിയിൽപ്പെടുത്തി ഭവന രഹിതർക്കായി ആയിരത്തോളം ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായതായും വരുന്ന ഒരു വർഷത്തിനിടയിൽ 2000 ഭവനങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുമെന്നും ബിഷപ്പ് പറഞ്ഞു.

27 ഭവനങ്ങളുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച മീനച്ചിൽ ഇടവക വികാരി ഫാ. തോമസ്‌ തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കൈക്കാരൻമാരായ ബേബി കപ്പലുമാക്കൽ, ബിനോയി ഓടക്കൽ, മീനച്ചിൽ മാതൃവേദി പ്രസിഡന്റ് റെനി തോമസ് തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.